സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായി ഒരുങ്ങുന്ന ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ആശംസ.വിഡിയോ സന്ദേശത്തിലാണ് ഇന്ത്യക്ക് വിജയാശംസകൾ നേർന്നിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് ആശംസാ സന്ദേശമയച്ചത്.
രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ എഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിന ആശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്.

ഒരു മിനിറ്റ് 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 2023ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഐഎസ്ആർഒയ്‌ക്ക് ആശംസകൾ നേരുന്നെന്നാണ് ക്രിസ്റ്റോഫോറെറ്റി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *