സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്ന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാന മന്ത്രി പറയുന്നു.സമൂഹമാധ്യമ അക്കൗണ്ടിലെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം മോദി മാറ്റിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ്വരയിലെയും സുരക്ഷയാണ് വർധിപ്പിച്ചത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തിൽ തന്നെയാണ്. വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *