ബീഹാറില്‍ 124 വയസ്സുള്ള സ്ത്രീ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ക്ലറിക്കല്‍ പിഴവെന്ന് ജില്ല കളക്ടര്‍. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്. കൃത്യമായ വിവരങ്ങളാണ് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നതെന്ന് മിന്റ ദേവി പറഞ്ഞു. തെറ്റ് തിരുത്താന്‍ താന്‍ അപേക്ഷ നല്‍കില്ലെന്നും, അധികൃതര്‍ സ്വയം തിരുത്തണം എന്നും മിന്റ ദേവി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

മിന്റ ദേവിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചു പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. തന്റ സമ്മതം ഇല്ലാതെ പ്രതിപക്ഷം തന്റെ ഫോട്ടോ ഉപയോഗിച്ചുവെന്നും മിന്റ പ്രതികരിച്ചു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവു വാര്‍ത്തകളില്‍ വരുന്നതിനു മുന്‍പ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികള്‍ സ്വീകരിച്ചുവെന്നു സിവാന്‍ ജില്ലാ കലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു.പിഴവു തിരുത്താന്‍ അപേക്ഷ ലഭിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *