ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.41000 രൂപയുടെ ടീ ഷര്‍ട്ടാണ് രാഹുൽ ധരിച്ചതെന്ന ബിജെപി ആരോപണത്തിനെതിരെ കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തിരുന്നു ഈ വിഷയത്തിൽ ബിജെപിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മഫ്ളറിന്റെ വില 80,000 രൂപയാണെന്നും ബിജെപി നേതാക്കൾ ധരിക്കുന്ന കൂളിംഗ് ഗ്ലാസുകൾക്ക് 2.5 ലക്ഷം രൂപ വിലവരുന്നുണ്ടെന്നുമാണ് ഗെഹ്ലോട്ട് ആരോപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അസാധാരണപ്രതികരണത്തില്‍ ഭരണപക്ഷം ആശങ്കയിലാണെന്നും ഗെഹലോത് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയെ കുറിച്ച് ആശങ്കപ്പെടുന്നത്. അവര്‍ക്ക് ജോലിയൊന്നുമില്ലേ? ഇപ്പോള്‍ അവര്‍ ഒരു ടി-ഷര്‍ട്ടിനെ കുറിച്ച് പറയുകയാണ്. ഗെഹ്‌ലോട്ട് പറഞ്ഞു.കഴിഞ്ഞയാഴ്ച കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടാണ് ബി.ജെ.പി.-കോണ്‍ഗ്രസ് വാക്‌പോരിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *