കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോഗ്രാം സ്വർണം പോലീസ് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്ന 995 ഗ്രാം സ്വർണം പോലീസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നുസ്വർണ്ണം.പോലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു..
ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വീപണിയില്‍ 50 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന്

ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തില്‍ (നമ്പർ 6E 1843) കാലികറ്റ് എയര്‍പോര്‍ട്ടിലെത്തി, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ഗഫൂറിനെ കാത്ത് പുറത്ത് പോലീസ് ഉണ്ടായിരുന്നു.

മുന്‍കൂട്ടി ലഭിച്ച രഹഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അബ്ദുല്‍ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ അബ്ദുൾ ഗഫൂർ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് അബ്ദുൾ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 58-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *