കുന്ദമംഗലം ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി പാനൽ വിജയിച്ചു. കഴിഞ്ഞ 30 വർഷമായി ബിജെപി ഭരിക്കുന്ന സൊസൈറ്റിയിൽ എൽഡിഎഫ് പാനലും മൽസരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എൽഡിഎഫിനേക്കാൾ ഇരട്ടിയിലധികം ഭൂരിപക്ഷത്തിലാണ് ബിജെപി പാനൽ വിജയിച്ചത്. ശബരീഷ് കിളിയംകണ്ടിയിൽ പ്രസിഡണ്ടും ജിഷി കുന്നുംതൊടികയിൽ വൈസ് പ്രസിഡണ്ടുമാവും. ബിജെപി പ്രവർത്തകർ കുന്ദമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ്, മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം, തളത്തിൽ ചക്രായുധൻ, സുരേഷ് മാണ്ടാത്ത്, പ്രവീൺ പടനിലം എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *