2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കമായി ‘ഇന്ത്യാ മുന്നണി’യുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ദില്ലിയില്‍ നടക്കുകയാണ്. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ ശക്തരായ പ്രതിനിധികള്‍ ഇന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കും. ഹാട്രിക് ഭരണത്തിന് കാത്തിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ താഴെയിറക്കാന്‍ ലക്ഷ്യമിടുന്ന ‘ഇന്ത്യാ മുന്നണി’ ആരെയാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുക എന്നതാണ് വലിയ ചോദ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിയു ലീഡറും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ശക്തമായി രംഗത്ത് വന്നേക്കും. നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണം എന്ന ആവശ്യം ജനതാദള്‍ യുണൈറ്റഡിനുള്ളില്‍ നിന്ന് ഇതിനകം വന്നുകഴിഞ്ഞു. നിലവില്‍ 26 രാഷ്ട്രീയ പാര്‍ട്ടികളാണ് ‘ഇന്ത്യൻ ദേശീയ വികസനം ഉൾക്കൊള്ളുന്ന സഖ്യം’ എന്നര്‍ഥം വരുന്ന ഇന്ത്യാ മുന്നണിയിലുള്ളത്. ഇതിലെ ഏറ്റവും വലിയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ. കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരാന്‍ സാധ്യതയുള്ള പേര് രാഹുല്‍ ഗാന്ധിയുടേതാണെങ്കിലും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാറിന്റെ പേര് ഇതിനകം ചര്‍ച്ചകളിലേക്ക് വന്നുകഴിഞ്ഞു. നിതീഷിന്റെ വസതിയില്‍ നടന്ന പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നത്.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഞാനില്ല എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള നേതാവാണ് നിതീഷ് കുമാര്‍. ഇന്ത്യാ മുന്നണിയില്‍ വലിയ ചുമതലകള്‍ വഹിക്കാനുള്ള ഒരാഗ്രഹവും തനിക്കില്ല എന്ന് നിതീഷ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് വ്യക്തമാക്കിയിരുന്നു. ബിഹാറിലെ 40 മണ്ഡലങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിടിക്കണം എന്ന നിര്‍ദേശം നിതിഷ് കുമാര്‍ യോഗത്തില്‍ തന്റെ നേതാക്കള്‍ക്ക് നല്കി. നിതീഷ് കുമാറിനോളം വികസനം മറ്റൊരു മുഖ്യമന്ത്രിയും ബിഹാറില്‍ നടത്തിയിട്ടില്ല എന്ന പ്രചാരണവും സംസ്ഥാനത്ത് ജെഡിയുവിനുണ്ട്. നിതീഷ് കുമാര്‍ രാജ്യത്തെ നയിക്കാന്‍ മുന്നോട്ടുവരണം എന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട് എന്നാണ് സൂചനകള്‍. എങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നും ബ്ലോക്ക് പ്രസിഡന്റുമാരില്‍ നിന്നും ശക്തമായ ആവശ്യം മുന്നോട്ടുവന്ന സാഹചര്യത്തില്‍ നിതീഷ് കുമാര്‍ നിലപാട് മാറ്റുമോ എന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എം കെ സ്റ്റാലിന്, മമതാ ബാനര്‍ജി, ശരത് പവാര്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള് തുടങ്ങിയ ഇന്ത്യാ മുന്നണിയിലെ കരുത്തരായ നേതാക്കളില്‍ ഒഴിച്ചുകൂടാനാവാത്തതും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവാന്‍ പോവുന്ന നേതാക്കളില്‍ ഒരാളുമായിരിക്കും നിതീഷ് കുമാര്‍ എന്ന് ഉറപ്പാണ്. 18 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
