തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്‌തക അച്ചടിക്കായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. 25.74 കോടി രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ്‌ വകയിരുത്തിയത്. ഇതിനകം 94.97 കോടി രൂപ അനുവദിച്ചു. 39.77 കോടി രൂപയാണ്‌ അധികമായി ലഭ്യമാക്കിയത്‌. കേരള ബുക്ക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റി വഴിയാണ്‌ പേപ്പർ വാങ്ങി പാഠപുസ്‌തകം അച്ചടിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *