കന്യാകുമാരി മാർത്താണ്ഡം കരുങ്കലിന് സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ(21) ആണ് പിടിയിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കിന്റെ ഭാര്യയാണ് ബെനീറ്റ.

ഭർത്താവ് തന്നേക്കാൾ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിക്കുന്നതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന് യുവതി പോലീസിന് മൊഴി നൽകി. 42 ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത്. തുടർന്ന് കുഞ്ഞുമായി നാട്ടിലെത്തിയ ബെനീറ്റ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ് വരികയായിരുന്നു

കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയ കാർത്തിക് കുട്ടിക്ക് അനക്കമില്ലെന്ന് കണ്ട് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് കുട്ടി മരിച്ച വിവരം അറിയുന്നത്. കൊലപാതകമാണെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്‌.
 

Leave a Reply

Your email address will not be published. Required fields are marked *