ലഖിംപുർ വിഷയത്തിൽ നീക്കം ശക്തമാക്കി കോൺഗ്രസ്സ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. ലഖിംപുർ വിഷയത്തിൽ.ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
. മകനെതിരെ കൊലപാതക കേസില്‍ അന്വേഷണം നടക്കുമ്പോള്‍ അച്ഛൻ മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മിക പ്രശ്നമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുന്പോള്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല. രാജിവെക്കാത്ത സാഹചര്യത്തില്‍ അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തയ്യാറാകണമെന്ന് പ്രതിനിധി സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.
ലഖീംപൂര്‍ സംഭവത്തില്‍ മന്ത്രി അജയ് മിശ്രയുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിക്കാമെന്ന് രാഷ്ട്രപതി പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.