കുന്ദമംഗലം: വഹനാപകടത്തെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ സ്കൂട്ടറിനകത്ത് 30 ലക്ഷത്തിലധികം രൂപയുടെകള്ളപ്പണം കണ്ടെടുത്തു. കുന്ദമംഗലം പോലീസാണ് പിടിച്ചെടുത്തത്. എസ് ഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ് ഐ ജിബിൻ തുടങ്ങിയവരാണ് ഇത്രയും തുക പിടിച്ചെടുത്തത്.
കുന്ദമംഗലം എംഎൽഎ റോഡിലെ കെ.ജി എം ചിക്കൻ സ്റ്റാളിന്റെ മുമ്പിൽ വച്ചാണ് സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതാണ് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയത്.അപകടത്തിൽ തുടർന്ന് പരിക്കേറ്റ വട്ടോളി സ്വദേശി ഫിജിൽ സലീം( 24 ) പരിക്കേറ്റിട്ടും ആശുപത്രിയിലേക്ക് പോകാൻ വിഷമിച്ചത് തുടർന്നാണ് പോലീസ് എത്തി സ്കൂട്ടർ പരിശോധിച്ചതും സ്കൂട്ടറിൽ നിന്ന് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തത്.
ഇത് പലർക്കായി വിതരണം ചെയ്യാൻ ഏൽപിച്ചതാണെന്നുപരിക്കേറ്റയാൾ പോലീസിനോട് പറഞ്ഞു.പരിക്കേറ്റ വ്യക്തിയെ കുന്ദമംഗലം പോലീസ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയിട്ടുണ്ട്. മറ്റു കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരുന്നു. പോലീസ് പണം എണ്ണി തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ