കമ്പനി ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി 2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്.പിരിച്ചുവിടലിനൊപ്പം 10000 അധ്യാപകരെ കൂടി ജോലിക്കെടുക്കാനും തീരുമാനമായതായാണ് ബൈജൂസിന്‍റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് പ്രതികരിച്ചത്.അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.’2023 മാർച്ചിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കാൻ ഞങ്ങൾ ഒരു വഴി ഒരുക്കുകയാണ്. ബ്രാൻഡിനെക്കുറിച്ച് ഇന്ത്യയിൽ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തിൽ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നത്’, ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 തവണയുടെ വര്‍ധനവാണ് ഇത്. 2020-21 വര്‍ഷത്തില്‍ നഷ്ടം 231.69 കോടിയായി . 2019-20 റെവന്യൂ 2511 കോടിയുണ്ടായിരുന്ന സമയത്ത് 2020-21 വര്‍ഷത്തില്‍ ഇത് 2428 കോടിയായി കുറയുകയാണ് ചെയ്തത്. ജീവനക്കാര്‍ക്ക് ജോലി ചുമതലകളിലുള്ള ഇരട്ടിപ്പ് കുറയ്ക്കാനും ടെക്നോളജിയെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *