മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ്. അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് മുന്‍കൂറായി പണം ലഭിച്ചു. നടന്നത് ക്വട്ടേഷന്‍ കൊല തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികള്‍ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികള്‍ നിരീക്ഷണം നടത്തിയിരുന്നു. ഓട്ടോയിലാണ് പ്രതികള്‍ എത്തിയത്. ബാബാ സിദ്ദിഖി വരുന്നത് വരെ പ്രതികള്‍ കാത്തിരുന്നെന്ന് മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് പ്രതികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ മൂന്ന് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നാമനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *