ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ റെയിൽവെ. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള ‘സ്‌പെഷ്യല്‍’ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്.
ലോക്ക്ഡൗണിന് മുൻപുള്ള സാഹചര്യത്തിലേക്ക് ട്രെയിൻ സർവീസുകൾ എത്തുന്നതോടെ പഴയ ടിക്കറ്റ് നിരക്ക് പുനസ്ഥാപിക്കാനും നിർദേശം നൽകി.ട്രെയിനുകൾ സാധാരണ നമ്പറിൽ തന്നെ പ്രവർത്തിക്കണമെന്ന് കൊവിഡിന് മുൻപുള്ള നിരക്കിലേക്ക് തിരിച്ചെത്തണമെന്നും വ്യക്തമാക്കി സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവെ ബോർഡ് അറിയിച്ചു. ഉത്തരവ് നടപടി നടപ്പാക്കാൻ നിർദേശം ലഭിച്ചെങ്കിലും പഴ സ്ഥിതിയിലേക്ക് മാറാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
അതേസമയം, പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത് പിൻ വലിക്കുമോ എന്ന കാര്യത്തിൽ പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകൾ നൽകിയിരുന്ന ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ പഴയ രീതിയിലേക്ക് എത്തുമോ എന്ന കാര്യത്തിൽ റെയിൽവെ വ്യക്തമാക്കിയിട്ടില്ല.
