എല്ലാ വര്‍ഷവും നവംബര്‍ 13 ന് ‘ലോക കാരുണ്യ ദിനം’ ആയി ആചരിക്കുന്നു. ലോകത്തെ പല രാജ്യങ്ങളും ഈ ദിനം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ആചരിച്ചു പോരുന്നു . ഇന്ന് മനുഷ്യരിൽ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന “ദയ ” എന്ന വികാരത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് . സഹജീവികളോടും , ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള ഓരോ ജീവനോടും നാം ദയ കാണിക്കേണ്ടിയിരിക്കുന്നു. ഈ ദിനം, നമ്മളിൽ ദയ എന്ന വികാരത്തെ ഉണർത്തട്ടെ.അനേകം ജീവിതങ്ങള്‍ മെച്ചപ്പെടുത്താൻ ആ സ്വഭാവത്തിന് കഴിയുമെന്ന ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ് ഈ ദിനാചരണം. വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിര്‍ത്തികള്‍ എന്നിവയ്‌ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നമ്മുടെ ‘കാരുണ്യം’ എന്ന സ്വഭാവ സവിശേഷത. അതിനാല്‍ എല്ലാ വര്‍ഷവും നവംബര്‍ 13 ന് ‘ലോക കാരുണ്യ ദിനം’ ആയി ആചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *