മണിപ്പുർ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് മരണം.മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്. പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം.ഭീകാരക്രമണം സ്ഥിരീകരിച്ച മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരണ് സിംഗ് ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനകൾ തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു

Leave a Reply

Your email address will not be published. Required fields are marked *