ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കങ്കണയുടെ പുതിയ വാദം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം.

” ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണത്തോടെയായിരുന്നു അത്. 1947ല്‍ പോരാട്ടം നടന്നതിനെക്കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതന്നാല്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പ് പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ” എന്നാണ് കങ്കണ പറഞ്ഞത്.


ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ് (#KanganaRanautDeshdrohi).

കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *