പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എട്ട് വര്‍ഷം പ്രണയിച്ചിട്ടും വിവാഹം കഴിച്ചില്ലെന്ന് ആരോപിച്ച് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതിയുടെ നിർണായക പരാമർശം. കാമുകനും കുടുംബവും വഞ്ചിച്ചെന്ന് ആരോപിച്ച് രാമമൂര്‍ത്തിനഗര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഹർജി തള്ളിയ കോടതി, വിവാഹം കഴിക്കാമെന്ന വാക്ക് ലംഘിച്ചത് വഞ്ചനയായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.നടരാജന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.എട്ട് വർഷമായി ദമ്പതികൾ ഇവര്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാൽ, യുവാവിന്റെ കുടുംബം യുവാവിന്‍റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. എഫ്ഐആര്‍ ഇട്ടതിനെതിരെ യുവാവും കുടുംബവുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *