കുന്ദമം​ഗലം:കോഴിക്കോട് ജില്ലയിലെ കുന്ദമം​ഗലത്ത് കോൺ​ഗ്രസ് പുനസംഘടനയിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔ​ദ്യോ​ഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാ​ഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കുന്ദമം​ഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലീന വാസുദേവൻ ആയിരുന്നു കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥി. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകനായ വ്യക്തിറിബൽ സ്ഥാനാർത്ഥിയായി മത്സര രം​ഗത്തെത്തി. ലീനാ വാസുദേവൻ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷത്തേക്ക് ഇയാൾക്കുപാർട്ടി ചുമതല നൽകില്ലെന്ന് മണ്ഡലം കമ്മറ്റി പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺ​ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പുന സംഘടനാ ലിസ്റ്റിൽ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഇപ്പോൾ ഇടംപിടിച്ചു. ഇതോടെയാണ് നേതാക്കളും പ്രവർത്തകരും പരസ്യമായി രം​ഗത്ത് എത്തിയത്. ഒരു മുതിർന്ന നേതാവിന്റെ ഇടപെടലാണ് പദവി നൽകാൻ കാരണം എന്നും മൂന്ന് വർഷത്തേക്ക് മാറ്റി നിർത്തും എന്ന അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായി എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഷാജുവിന് ഔദ്യോ​ഗിക പദവി നൽകിയതിൽ പ്രതിഷേധിച്ച് രാജി വെക്കാനുള്ള തീരുമാനത്തിലാണ് കുന്ദമം​ഗലത്തെ 9 വാർഡിലെ രണ്ട് ബൂത്ത് കമ്മറ്റികൾ . 17 , 18 ബൂത്തു കമ്മറ്റികളാണ് രാജിയിലേക്ക് നീങ്ങുന്നത് . ബൂത്ത് പ്രസിഡന്റുമാർ, വാർഡ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി തുടങ്ങി ഏഴ് ഭാരവാഹികളും പ്രവർത്തകരുമാണ് രാജിയിലേക്ക് നീങ്ങുന്നത്. . ഇന്ന് കുന്ദമം​ഗലത്ത് നടക്കുന്ന യോ​ഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *