ഇ പി ജയരാജന്റെ ആത്മകഥ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായമാണ് ഇപി പറഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇതെ അഭിപ്രായമാണ്. പാര്‍ട്ടിക്ക് അകത്ത് വലിയ എതിര്‍പ്പുണ്ട്. ബിജെപിയില്‍ സീറ്റ് ചോദിച്ച് പോയ ആളെ പാലക്കാട് എല്‍ഡ്എഫ് സ്ഥാനാര്‍ഥി ആക്കിയതില്‍ സിപിഐഎമ്മില്‍ കലാപമാണെന്ന് ഞങ്ങള്‍ പറഞ്ഞതിനെ അടിവരയിടുകയാണിത്. ഇരുണ്ട് വെളുക്കും മുന്‍പ് മറു കണ്ടം ചാടിയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത് പാലക്കാട് മാത്രമല്ല ചേലക്കരയില്‍ കൂടി പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡിസി ബുക്‌സ് പോലുള്ള വിശ്വാസ്യതയുള്ള ഒരു പ്രസാദക സ്ഥാപനത്തിന് ആകാശത്ത് നിന്ന് ആത്മകഥ എഴുതാനാന്‍ പറ്റുമോ എന്ന് വിഡി സതീശന്‍ ചോദിച്ചു. അനുമതി ഇല്ലാതെ ഇപിയെ പോലുള്ള ഒരാളുടെ ആത്മകഥ ഡിസി എഴുതുമോ എന്നും ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *