സൗജന്യ നൈപുണ്യ വികസനദായക പദ്ധതി : അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ മിഷന്‍ മുഖേന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശ്യല്യ യോജന പദ്ധതിയുടെ ഭാഗമായ സൗജന്യ നൈപുണ്യ വികസനദായക പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ മിഷന്‍ എംപാനല്‍ ചെയ്ത തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി നിര്‍വ്വഹണ ഏജന്‍സി നടത്തുന്ന ക്രെഡിറ്റ് പ്രൊസസിംഗ് ഓഫീസര്‍ എന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇടുക്കി ജില്ലയിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന +2/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള എസ്.സി/എസ്.റ്റി/ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. പ്രായപരിധി 18-29 വയസ്. കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 16. ഫോൺ: 9400200928, 8590446611

ലിഫ്റ്റ് ലൈസൻസ് : കാലവധി നീട്ടി : അവസാന തിയ്യതി നവംബർ 30

സംസ്ഥാനത്തെ ലിഫ്റ്റുകളുടേയും, എസ്കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷാ കാലാവധി നവംബർ 30 വരെ നീട്ടി. ഇതിനായി ലിഫ്റ്റ്/എസ്കലേറ്റർ ഒന്നിന് 3310/- രൂപ അടച്ച് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ അതാത് ജില്ലാ ഓഫീസുകളിൽ അദാലത്ത് കാലയളവിൽ നൽകണം. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതാത് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്ന് ലഭിക്കും. . സർക്കാർ നൽകിയിട്ടുള്ള ഈ അവസരം ഇതുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന്ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം അറിയിച്ചു.,ലൈസൻസ് പുതുക്കാത്ത ലിഫ്റ്റുകൾ കേരള ലിഫ്റ്റ് ആന്റ് എസ്കലേറ്റേഴ്സ് ചട്ട പ്രകാരം പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.

ലിഫ്റ്റ് എസ്കലേറ്റർ പ്രതിഷ്ഠാപനങ്ങൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് പുതുക്കി വാങ്ങേണ്ടതാകുന്നു. ഇത്തരത്തിലുള്ള അദാലത്തുകൾ ഇനി ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു കൊള്ളുന്നു. ഇടുക്കി ജില്ലയിലെ ഉപഭോക്താക്കൾ അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേൽ ബിൽഡിംഗ് മൂലമറ്റം പി.ഒ. ഇടുക്കി – 685 589. ഫോൺ : 04862 253465.

ഇടുക്കി ജില്ലാതല ശിശുദിനാഘോഷം നാളെ ചെറുതോണിയിൽ

ഇടുക്കി ജില്ലയിലെ ശിശുദിനാഘോഷങ്ങൾക്ക് നാളെ രാവിലെ 8 ന് ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പതാക ഉയർത്തുന്നതോടെ തുടക്കമാകും.ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ശിശുദിനറാലി, കുട്ടികളുടെ സമ്മേളനം , ശിശുദിന സ്റ്റാമ്പ് പ്രകാശനം , ഫോട്ടോ പ്രദർശനം എന്നിവയുണ്ടാകും.
കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ശിശുദിന റാലി നയിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്യും . ചെറുതോണി ടൗണിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗൺ ഹാളിൽ സമാപിക്കും.
പൊതുസമ്മേളനം രാവിലെ 9.30 ന് കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയ മോനിഷ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കർ കുമാരി അന്നാ മനോജ് അദ്ധ്യക്ഷത വഹിക്കും. ശിശുദിന സ്റ്റാമ്പ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് പ്രകാശനം ചെയ്യും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ജില്ലാ വനിതാ ശിശുവികസന ഓഫീസർ ഗീതാകുമാരി ആദരിക്കും ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ ശിശുദിന സന്ദേശം നൽകും. പഞ്ചായത്ത് അംഗം നിമ്മി ജയൻ സമ്മാനദാനം നിർവഹിക്കും. ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം, വർണ്ണോത്സ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും

സ്‌കൂളുകൾക്ക് നാളെ ബാഗ് ഫ്രീ ഡേ

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് നവംബർ 14 ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാഗ് ഫ്രീ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.പാഠ്യേതര വിഷയങ്ങളില്‍ കുട്ടികൾ വ്യാപൃതരാകുക എന്ന ലക്ഷ്യത്തോടെ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് സ്‌കൂളുകൾക്ക് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *