ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായി മാധ്യമ റിപ്പോർട്ടുകൾ. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോർട്ട് കാർ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണു സൂചന. ഉമർ നബിയുടെ ഡോക്ടറായ ഒരു സുഹൃത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോർട്ട് കാർ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണു സൂചന.
