ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂള്‍ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
