ഉത്തർപ്രദേശിലെ മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിംഗ് സൈനിയും സമാജ്വാദി പാർട്ടിയിൽ ചേർന്നു. യോഗി മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജി വെച്ചവരാണ് ഇരുവരും. ലഖ്നൗവിൽ പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് എസ്പി അംഗത്വം സ്വീകരിച്ചത്
ബിജെപി എംഎൽഎമാരായിരുന്ന റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപ്തി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും അപ്നാദളിന്റെ ചൗധരി അമർ സിംഗും ഇന്ന് സമാജ്വാദി പാർട്ടിയിൽ ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യുപി ബിജെപിയിൽ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജി. തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും ഇന്നലെ രാജിപ്രഖ്യാപിച്ചു