ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *