ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പഴവീട് ചിറയില്‍ അഖില്‍ രാജ്(28) ആണ് മരിച്ചത്. മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍. ഇന്ന് രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *