പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാമനത്തെ സമ്മേളനം ജനുവരി 20 മുതൽ മടക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. 32 ദിവസത്തേക്ക് സഭ ചേരുക എന്നും സ്പീക്കർ പറഞ്ഞു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടു കൂടിയാണ് തുടക്കമാകുക. ബജറ്റ് 29 ന് അവതരിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. സമാധാനപരമായ സഭാ സമ്മേളനം ആകും ഇത്തവണത്തെതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സഭയുമായി നല്ല രീതിയിൽ സഹകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പുസ്തകോത്സവം മികച്ച വിജയാമായിരുന്നുവെന്നും രണ്ട് ലക്ഷത്തിലധികം പേരാണ് പുസ്തകമേളയിൽ എത്തിയതെന്നും സ്പീക്കർ പറഞ്ഞു.ഇന്ത്യയ്ക്ക് മാതൃകയാകുന്ന രീതിയിൽ പുസ്തകോത്സവം സംഘടിപ്പിക്കാൻ സാധിച്ചു. നിയമസഭ പുസ്തകോത്സവത്തിൻ്റെ അഞ്ചാമത് എഡിഷൻ 2027 ജനുവരി 7 മുതൽ നടക്കുമെന്നും സ്പീക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *