കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സിപിഎം, എസ് എഫ്ഐ, ഡിവൈഎഫ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്കെതിരായുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്. ഹർജിയിൽ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
