പുല്ലാളൂർ ചെളിക്കണ്ടത്തിലെ കാളപൂട്ട് വെറുമൊരു മത്സരം അല്ല. മടവൂർ പഞ്ചായത്തും നാട്ടുകാരുടെ കൂട്ടായ്മ്മയും ചേർന്ന് നടത്തുന്ന ഒരു ഗ്രാമത്തിന്റെ ഉത്സവം തന്നെയാണ് പുല്ലാളൂർ ചെളിക്കണ്ടത്തിലെ കാളപൂട്ട്. എഴുപതിലധികം വർഷങ്ങൾക്ക് മുൻപ് കെ സി ഹുസൈൻ എന്നയാളുടെ നേതൃത്വത്തിൽ കോഴിക്കോട് പുല്ലാളൂരിൽ തുടങ്ങിയ ഒരു പരിപാടി ഇന്ന് കാണാൻ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ആണ് ആവേശത്തോടെ വരുന്നത്. മുതിർന്നവർ എന്നോ കുട്ടികൾ എന്നോ വ്യത്യാസമില്ലാതെ ആണ് ഇവിടേക്ക് കാളപ്പൂട്ട് കാണാൻ ജന പ്രവാഹം എത്തുന്നത്. സ്കൂളും മറ്റും ഉണ്ടങ്കിലും കുട്ടികൾ അവധിയെടുത്തശേഷമാണ് കാളപൂട്ട് മത്സരം കാണാൻ ആയി കണ്ടത്തിലേക്ക് എത്തുന്നത്. വർഷങ്ങൾ പോകും തോറും ആവേശം കൂടുന്നു എന്നലാതെ കുറയുന്നില്ലെന്ന് ആളുകൾ പറയുന്നു. കൂടാതെ ഇത് തലമുറയിൽ നിന്ന് തലമുറയിലേക്ക് മാറി പോകുകയും ചെയ്യുന്നു.ഇപ്രാവശ്യം പുല്ലാളൂർ ചെളിക്കണ്ടത്തിലെ കാളപൂട്ടിൽ ഒരു പ്രത്യേകത ഉണ്ടായിരുന്നു, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൂട്ടുക്കാരൻ പൂട്ടാൻ എത്തിയിരുന്നു. നിലമ്പൂർ വഴിക്കടവിൽ നിന്നും എത്തിയ ആദിൽ എന്ന പതിനാലു വയസ്സുകാരൻ ആയിരുന്നു അത്. പ്രായത്തിനേക്കാൾ കവിഞ്ഞ ആവേശമായിരുന്നു ആ കൊച്ചുമിടുക്കന് ഉണ്ടായിരുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കാളപൂട്ടൽ എന്നായിരുന്നു ഈ കുട്ടിയുടെ വാക്കുകൾ.നാരേക്കാവ് സ്കൂളിൽ ഏഴിൽ പഠിക്കുന്ന കൊച്ചു മിടുക്കന്റെ കാളപൂട്ടലിലെ ആവേശം മറ്റു കുട്ടികൾക്ക് കൂടി പ്രോത്സാഹനവും ഊർജ്ജവുമായി തീർന്നു., വായക്കളി വീട്ടിൽ ഹസ്സന്റെ മകനാണ് ആദിൽ. ഒരു വര്ഷം മാത്രം മുൻപായിരുന്നു ആദിൽ കാളപൂട്ടലിലേക്ക് എത്തിയത്. തന്റെ മുത്തശ്ശൻ അലവിയിൽ നിന്നും തന്റെ അച്ഛനിലേക്കും, അച്ഛനിൽ നിന്ന് തനിക്കും പകർന്നു കിട്ടിയതിൽ ആദിൽ സന്തോഷവാനാണ്. ഇതിൽ നിലവിൽ പരിശീലനം നടത്തുന്ന ഈ കൊച്ചു മിടുക്കൻ നിരവധി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട് ചെളിക്കണ്ടത്തിലെ കാളപൂട്ടലിൽ.

Leave a Reply

Your email address will not be published. Required fields are marked *