
കൊല്ലം കുളത്തൂപ്പുഴയില്‍ മകളെ പീഡിപ്പിച്ച പിതാവ് പിടിയിൽ.സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42-കാരനായ ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ജനുവരി മാസത്തിലായിരുന്നു സംഭവം. വീട്ടില്‍ അച്ഛനും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
കുട്ടിക്ക് പീഡനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
