മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പട്ടാപകൽ ആണ് സംഭവം നടന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു.

ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിരക്കിലായിരുന്നു. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിൽ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്. സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്.
ഭിലാല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ മേഖലയിലാണ് പട്ടാപ്പകല്‍ ആദിവാസി പെണ്‍കുട്ടിക്കും സ്ത്രീക്കും അതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയെ നേരിട്ട് അക്രമിച്ചവരില്‍ അഞ്ച് പേര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ശനിയാഴ്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *