കോ‍ഴിക്കോട്: റോഡ് മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി വൃദ്ധന് ദാരുണാന്ത്യം. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ (72) ആണ് മരിച്ചത്. ചാത്തമംഗലത്താണ് അപകടം.

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *