ഐസിസി ഏകദിന റാങ്കിംഗിൽ ബാബർ അസം ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഒന്നാം സ്ഥാനത്ത് എത്തിയത്.1258 ദിവസങ്ങൾക്കു ശേഷമാണ് കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നടത്തിയ പ്രകടനമാണ് ബാബറിനു തുണയായയത്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനം കോലിക്ക് തിരിച്ചടിയാവുകയും ചെയ്തു.
നിലവിൽ 865 റേറ്റിംഗ് ആണ് അസമിനുള്ളത്. വിരാട് കോലിക്ക് 857 റേറ്റിംഗ് ഉണ്ട്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 825 റേറ്റിംഗുമായി മൂന്നാമതും ന്യൂസീലൻഡ് താരം റോസ് ടെയ്ലർ 801 പോയിൻ്റുമായി നാലാമതും ആണ്.
ബൗളർമാരിൽ 737 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. മുജീബ് റഹ്മാൻ (708), മാറ്റ് ഹെൻറി (691), ജസ്പ്രീത് ബുംറ (690) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിൻ്റെ ഷാക്കിബ് അൽ ഹസനാണ് (408) മികച്ച ഓൾറൗണ്ടർ. ബെൻ സ്റ്റോക്സ് (295) ആണ് രണ്ടാം സ്ഥാനത്ത്