ന്യൂഡല്‍ഹി: മോദിയുടെ ഗാരന്റി എന്ന ആശയത്തില്‍ ഊന്നി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
കോടി കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കി. ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കും. 25 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തര്‍. സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി. 6 ജി സാങ്കേതിക വിദ്യ നടപ്പാക്കും. ജന്‍ ഔഷധിയില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്ന് നല്‍കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങള്‍ പ്രകടനപത്രികയ്ക്കായി ലഭിച്ചെന്ന് രാജ്‌നാഥ് സിങ്.
മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത് എന്ന് രാജ്നാഥ് സിങ് പറഞ്ഞു.