പള്‍സ് ഓക്‌സീമീറ്റുകള്‍ നല്‍കി

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുന്നോട്ടുവെച്ച പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിനോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എല്‍.എസ്.ജിഡി എഞ്ചിനീയറിങ് വിഭാഗത്തിലേയും ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 പള്‍സ് ഓകീസീമീറ്ററുകള്‍ നല്‍കി. പള്‍സ് ഓക്‌സിമീറ്ററുകള്‍ സി.എഫ്.എല്‍.ടി.സികള്‍ക്കും ഡോമിസിലറി കെയര്‍ സെന്ററുകള്‍ക്കും നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല കോഴിക്കോട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ടി.ജെ.അരുണിന് കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ഫിനാന്‍സ് ഓഫീസര്‍ ബാബു.വി, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈജു, പഞ്ചായത്ത് അസി.ഡയറക്ടര്‍ പി.ടി പ്രസാദ് എന്നിവര്‍ സന്നിഹിതരായി.

ജില്ലയിൽ ഈ മാസം റിപ്പോർട്ട്‌ ചെയ്തത് 37 ഡെങ്കി കേസുകൾ

ഈ മാസം ജില്ലയില്‍ ഡെങ്കിയെന്നു സംശയിക്കുന്ന 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 എണ്ണം മണിയൂര്‍ മേഖലയിലാണ്. രണ്ട് പേർക്ക് എലിപ്പനിയും രണ്ട് പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. ഷിഗല്ല സംശയിക്കുന്ന രണ്ട് കേസുകളുണ്ട്. ഈ മാസം ഹെപ്പറ്റൈറ്റിസ് എ സംശയിക്കുന്ന ഒരു കേസുണ്ട്. ഏപ്രില്‍ മാസം കുറ്റ്യാടിയില്‍ ഒരു ഡെങ്കി മരണം സ്ഥിരീകരിക്കുകയുണ്ടായി. കോർപ്പറേഷനില്‍ ഫെബ്രുവരിയില്‍ രണ്ട് ഹെപ്പറ്റൈറ്റിസ് ബി മരണവും ജനുവരിയില്‍ കൊടുവള്ളിയില്‍ ഒരു ഹെപ്പറ്റൈറ്റിസ് സി മരണവും ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ കുറുവട്ടൂരിലും കീഴരിയൂറും ഓരോ എലിപ്പനി മരണവും സ്ഥിരീകരിച്ചു. മാര്‍ച്ച് മാസത്തില്‍ മേലടിയില്‍ ഒരു ഷിഗല്ല മരണവും സ്ഥിരീകരിച്ചു .എന്‍സഫലൈറ്റിസ് വിത്ത് റേബിസ് 2 കാരണമെന്നു സംശയിക്കുന്ന മരണങ്ങൾ മണിയൂരിലും ആയഞ്ചേരിയിലും റ…

കോവിഡ് : വൃദ്ധമന്ദിരങ്ങള്‍ ജാഗ്രത പാലിക്കണം

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളും, ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് ഗൂഗിള്‍ മീറ്റ്
വഴി ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെയും സൈക്കോസോഷ്യല്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍കരണ പരിപാടി സംഘിപ്പിച്ചു. സ്ഥാപനങ്ങളില്‍ താമസക്കാരും ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. രാഹുല്‍ നിര്‍ദ്ദേശിച്ചു. താമസക്കാരെ പരിചരിക്കുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. താമസക്കാരും ജീവനക്കാരും സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കണം, പനി ജലദോഷം തുടങ്ങി ഏതെങ്കിലും രോഗലക്ഷമമുളളവരെ ഉടന്‍ മാറ്റി താമസിപ്പിക്കുവാനും എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തു…

പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ആവശ്യമുളളവര്‍ 9495000923 (കൊട്ടിയം), 0471 2478585, 7510407930, 9495000915 (തിരുവനന്തപുരം) ബന്ധപ്പെടുക. സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ.

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം 17 ന്

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം മെയ് 17 ന് രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരും.

കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സെന്റര്‍

കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍, കുട്ടികള്‍, ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സെന്റര്‍ പ്രവര്‍ത്തനസജ്ജമായതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2371471, 2376063, 2378300.

തദ്ദേശ സ്ഥാപനങ്ങള്‍വഴി 19500 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 19500 പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങും. പഞ്ചായത്തുകളില്‍ 200, മുനിസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനില്‍ 2000 എണ്ണമാണ് വാങ്ങിക്കുക. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തിലാണ് തീരുമാനം.

കോവിഡ് ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനായി നിയുക്ത എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ധന സമാഹരണം നടത്തും. സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ കിടക്കയ്ക്കും ഒരാഴ്ചക്കകം ഓക്‌സിജന്‍ ലൈന്‍ ഒരുക്കും. മറ്റ് ജില്ലകളില്‍ നിന്നും രോഗികള്‍ ചികിത്സ തേടി കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലെത്തുന്നതിനാല്‍ ജില്ലയിലേക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും.

50000 കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ആവശ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കാൻ ഒരു വര്‍ഷം മുമ്പെ തന്നെ ജില്ലയില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി കലക്ടര്‍ സാംബശിവറാവു യോഗത്തില്‍ പറഞ്ഞു. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകൾ തയ്യാറാക്കിയത് ഇതിന്റെ ഭാഗമായാണ്. നിലവില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 75000 രോഗികള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനം വിപുലീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഫറോക്ക് ഇ.എസ്.ഐ ആശുപത്രി കോവിഡ് ആശുപത്രിയാക്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പ്രായമായവര്‍ക്കും കിടപ്പിലായവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനായി മൊബൈല്‍ വാക്‌സിനേഷന്‍ സംവിധാനമൊരുക്കും. തീരദേശ മേഖലയില്‍ കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവും. ടിപിആര്‍ റേറ്റ് കുറയാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിന്റെ ഫലമായി കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വിലക്ക് ലംഘിച്ച് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. കാലവര്‍ഷക്കെടുതികള്‍ തടയാന്‍ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മുന്‍കാലങ്ങളില്‍ വെളളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകള്‍ക്ക് അപകടഭീഷണിയുളള മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി. കാലവര്‍ഷകെടുതികള്‍ ഉളള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ മാറ്റി പാര്‍പ്പിക്കുകയൂളളൂ. ഇതിന് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, നിയുക്ത എം.എല്‍.എ മാരായ പിടിഎ റഹീം, പി.എ മുഹമ്മദ് റിയാസ്, ഇ.കെ വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, അഡ്വ. സച്ചിന്‍ദേവ്, അഹമ്മദ് ദേവര്‍കോവില്‍, കെ കെ രമ, ലിന്റോ ജോസഫ്, എ.ഡി.എം എന്‍ പ്രേമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *