ഒരു വർഷത്തെ പെൻഷൻ തുക വാക്സിൻ ചാലഞ്ചിലേക്ക് നൽകി റിട്ടയേഡ് ജീവനക്കാരി ശ്രദ്ധേയയായി. മാവൂർ ഗ്രാമപഞ്ചായത്തിലെ അടുവാട് കറുത്തേടത്ത്കുഴി തിലോത്തമയാണ് തൻ്റെ എഴുപത്തഞ്ചാം പിറന്നാൾ ദിനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അവിസ്മരണീയമാക്കിയത്.

ഗ്വാളിയോർ റയൺസിലെ മുൻ ജീവനക്കാരിയായ ഇവർ തൻ്റെ ഒരു വർഷത്തെ പ്രൊവിഡൻ്റ് ഫണ്ട് പെൻഷൻ തുകയായ 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് നിയുക്ത എം.എൽ.എ പി.ടി.എ റഹീമിനെ ഏൽപ്പിച്ചത്.

മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഉണ്ണികൃഷ്ണൻ, സി.പി.ഐ (എം) മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എൻ പ്രേമനാഥ്, പി ചിത്രഗുപ്തൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *