ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി കത്ത് സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് അഗർത്തലയിൽ വെച്ച് ചേരുന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.

2018 ൽ 25 വർഷം നീണ്ട ഇടത് ഭരണം ആട്ടി മറിച്ചുകൊണ്ടാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് വേണ്ടപ്പെട്ടവനായിരുന്നെങ്കിലും സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്ലബ് രാജിവച്ച് പുറത്ത് പോയത്.

Leave a Reply

Your email address will not be published. Required fields are marked *