ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നാഗ്രിയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന് അച്ഛനെ മര്‍ദിച്ചു കൊന്നു. കെഹര്‍ സിങ് എന്ന 65കാരനാണ് മകനായ അരുണിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35കാരനായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കെഹാറിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപാനിയായ മകന് അരുണിനൊപ്പമായിരുന്നു പിതാവിന്റെ താമസമെന്ന് പൊലീസ് അറിയിച്ചു.
അരുണ്‍ ജിടിബി ഹോസ്പിറ്റലില്‍ നഴ്സാണെങ്കിലും സ്ഥിരമായി ജോലിക്ക് പോകാറില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
