തെക്കൻ കശ്മീരിലെ പുൽവാമയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.
ഭീകരർ പ്രദേശത്ത് ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ് ഫോഴ്സും പ്രദേശം വളഞ്ഞതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ പാകിസ്താനി ലഷ്കർ ഭീകരൻ കമാൻഡർ ഐജാസ് അഥവ അബു ഹുരയ്ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി.
മരിച്ചവരുടെ സമീപത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. േമഖലയിൽ തിരച്ചിൽ തുടരുകയാണ്.