പീഡനക്കേസിൽ കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍. 2 വർഷം മുൻപ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നൽകി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നൽകിയത്.യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സംവിധായകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വീരേന്ദ്ര ബാബു പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടു. വീരേന്ദ്ര കുമാറിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതായും കേസ് നല്‍കിയ യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനും എതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.2011ൽ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിർമാതാവുമാണ് വിരേന്ദ്രബാബു.വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *