ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ഇല്ല. ഓഗസ്റ്റ് 23 വരെ കെജ്രിവാളിന് ജയിലില്‍ തുടരെണ്ടിവരും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.

സിബിഐ അറസ്റ്റ് ദുരുദേശ്യത്തോടെയാണെന്നായിരുന്നു കെജ്രിവാള്‍ വാദിച്ചത്. എന്നാല്‍ ജാമ്യം തത്കാലം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കോടതി. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതോടെ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *