ക​ർ​ണാ​ട​ക​യി​ലും നി​പ ഭീ​തി ഉ​യ​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ മം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലാ​ബ് ടെ​ക്നീ​ഷ്യ​നാ​ണ് രേ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​ത്. തനിക്ക് നിപ രോഗലക്ഷണങ്ങൾ ഉള്ളതായി ഇയാൾ തന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരിന്നു. ഇയാളുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ഇയാൾക്ക് എല്ലാ ലക്ഷണങ്ങളുമില്ല പനി മാത്രമേ ഉള്ളു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായാണ് വിവരം. അടുത്തിടെ ഗോവയിലേക്ക് യാത്ര ചെയ്ത ഇയാളുമായി ഒരു മലയാളിയും സമ്പർക്കത്തിൽ വന്നിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിലെ നിപ ആശങ്ക കുറയുകയാണ്. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരനുമായി സമ്പർക്കത്തിൽ വന്ന 140 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *