25 വ്യാജ ഐഡി ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം- വി ഡി സതീശന്‍

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നിലപാട് എടുത്തതോടെ നിരന്തരം സൈബർ ആക്രമണം നേരിടുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ സൈബർ ആക്രമണങ്ങളിൽ തളർന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാർട്ടി പ്രവർത്തകർ അല്ലെന്നുമാണ് സതീശൻ പറയുന്നു. രാഹുൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും സതീശൻ.

ഒരു സമരത്തിൽപോലും പങ്കെടുക്കാത്ത പാർട്ടി പ്രവർത്തകർ അല്ലാത്തവരാണ് വ്യാജ ഐഡികൾ ഉപയോഗിച്ച് ഇത്തരത്തിൽ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവൻ പാർട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തിൽ മാറ്റമില്ലമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സതീശന്റെ വാക്കുകൾ

“ഞാനും കൂടി പങ്കാളിയായ മുഴുവൻ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തിൽ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാർട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുത്തവൻ ഉണ്ടോ? ഏതെങ്കിലും സമരത്തിൽ പോലീസിൻ്റെ ക്രൂരമായ ലാത്തി ചാർജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തിൽ? ഏതെങ്കിലും സമരത്തിൽ ഒരു വെള്ളത്തിന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നവൻഉണ്ടോ? സമരത്തിൽ പങ്കെടുത്തവൻ ഉണ്ടോ?

ഒരാളും ഇല്ല ഇത് പാർട്ടിയുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ്. പുറത്തുനിന്നും വിദേശത്തുനിന്നും ഫേക്ക് ഐഡിയിൽ ഇപ്പോൾ ഈ കാലത്ത് ആർക്കും ആർക്കെതിരെ എന്തും പറയാൻ പറ്റും. എനിക്ക് പറ്റും.

പക്ഷേ എനിക്ക് ടാർഗെറ്റ് ഇല്ല, ഞാൻ വിചാരിച്ചാലും നടക്കും. ഒരു 25 ഫേക്ക് ഐഡി ഉണ്ടാക്കി ഒരു 50 പേര് രാവിലെ തൊട്ട് വൈകുന്നേരം ഇരിക്കും. വരെ കുറച്ച് കാശും കൂടി കൊടുക്കിയാൽ കുറച്ച് യൂട്യൂബ് ചാനലും കൂടി കിട്ടും. വേറെ കാര്യത്തിൽ റീച്ച് കിട്ടിയിരിക്കുന്ന ആളുകളെ ഹയർ ചെയ്തിട്ട് അതുകൂടി ചെയ്‌ത്‌ ആരെ വേണമെങ്കിലും കൊല്ലാം. ഞാൻ അതിലൊന്നും ഭയപ്പെടുന്ന ആളല്ല. കാരണം സോഷ്യൽ മീഡിയയോ ഈ സൈബർ ആളുകളോ ഒന്നുമല്ല തീരുമാനങ്ങൾ എടുക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നത് നമ്മുടെ ബോധ്യങ്ങളിൽ നിന്നാണ്. ആ ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനം നമ്മുടെ നിലപാടിൻ്റെ ഭാഗമാണ്. ഈ 25 സൈബർ പോരാളികൾ അല്ല, കേരളം മുഴുവൻ അലയടിച്ചു വന്നാലും കടൽ പോലെ അലയടിച്ചു വന്നാലും തീരുമാനത്തിൽ മാറ്റമില്ല.”

Leave a Reply

Your email address will not be published. Required fields are marked *