തൃശൂർ: ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടിൽ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. ദേവസിയും ഭാര്യ അൽഫോൺസയും കുറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ അൽഫോൻസ താമസിക്കുന്ന വീട്ടിൽ എത്തിയ ദേവസ്സി അൽഫോൻസയെ ചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തലയ്ക്ക് സാരമായ പരിക്കറ്റേ അൽഫോൺസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പണം ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *