പ്രണയാഭ്യർഥന നിരസിച്ചതിനു ഇന്നലെ ചെന്നൈയിൽ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ ടി നഗർ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. സത്യ മരണപ്പെട്ട വാർത്ത അറിഞ്ഞതിനെത്തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് സമയത്തിനുള്ളിൽ തന്നെ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.കൊലപാതകത്തിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ട പ്രതി ആദംബാക്കം സ്വദേശി സതീഷിനെ (23) പൊലീസ് പിടികൂടി.ഏറെനാളായി സതീഷ് പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.ഇന്നലെ ഉച്ചയോടെയാണ് പ്രതിയായ സതീഷ്, സത്യയെ സംസാരിക്കുന്നതിനിടയിൽ ട്രെയിൻ പാഞ്ഞുവന്നപ്പോൾ തള്ളിയിടുകയായിരുന്നു.യിനിന് അടിയിൽപ്പെട്ട യുവതി തൽക്ഷണം മരിച്ചു. മറ്റു യാത്രക്കാർ സതീഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *