കര്‍വാ ചൗത് എന്ന ഫെസ്റ്റിവലിന്‍റെ തിരക്കിനിടെ പെൺസുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭർത്താവിനെ മാർക്കറ്റിലിട്ട് മർദിച്ച് ഭാര്യ.വ്യാപകമായ രീതിയിലാണിത് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കപ്പെടുന്നത്.പെൺസുഹൃത്തുമൊത്ത് മാർക്കറ്റിലൂടെ നടനിന്നുപോകവേ യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മർദിക്കാൻ കൂടി.ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട് വിട്ട് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീ അവിചാരിതമായി റോഡില്‍ വച്ച് ഷോപ്പിംഗിനെത്തിയ ഭര്‍ത്താവിനെയും മറ്റൊരു യുവതിയെയും കാണുകയായിരുന്നു.സംഭവത്തിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി.

അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതും മർദനം തുടങ്ങിയതും. കാർത്തിക മാസത്തിലെ ‘കർവ ചൗത്’ എന്ന വിശേഷ ദിവസത്തിലായിരുന്നു സംഭവംഹിന്ദു വിശ്വാസപ്രകാരം വിവാഹിതരായ സ്ത്രീകളാണ് കര്‍വാ ചൗത് കാര്യമായും കൊണ്ടാടുന്നത്.ർത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്യുന്ന ദിവസമാണിത്

Leave a Reply

Your email address will not be published. Required fields are marked *