പ്രമുഖരെ കെണിയിലാക്കി ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ അര്‍ച്ചനയെന്ന 26കാരി സമ്പാദിച്ചത് 30 കോടി രൂപയോളമെന്ന് പൊലീസ്.പാവപ്പെട്ട കുടുംബത്തില്‍പെട്ട അര്‍ച്ചന നാഗ് എന്ന യുവതി നയിച്ചത് അത്യാഡംബര ജീവിതമാണ് ഈ 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്മാര് തുടങ്ങി കോടീശ്വരന്മാരുമായി വരെ ബന്ധം സ്ഥാപിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. ലൈംഗിക ബന്ധത്തിന് വഴങ്ങുകയും അതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇതേ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ സമ്പാദിക്കുക എന്നിവയാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്.കഴിഞ്ഞ വ്യാഴ്യാഴ്ച വൈകിട്ടാണ് അർച്ചനയെ ഹണിട്രാപ്പ് കേസില്‍ പൊലീസ് പിടികൂടുന്നത്. ഖണ്ഡാഗിരി പൊലീസാണ് ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് നടത്താനായി ഉപയോഗിച്ച ഫോണും രണ്ടു പെൻഡ്രൈവും ഇവരുടെ ഡയറിയടക്കമുള്ളവ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കാലാഹന്ദി ജില്ലയിലെ പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബത്തിലെ മൂത്തമകളായി ജനിച്ച അര്‍ച്ചന നാഗ് സംസ്ഥാന തലസ്ഥാനത്തെ കൊട്ടാര സമാനമായ വീട്ടിലാണ് താമസിക്കുന്നത്. മുറ്റം നിറയെ അത്യാഡംബര കാറുകള്‍. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കാത്ത ഒരു ഭാഗവുമില്ല താമസിക്കുന്ന വീട്ടില്‍. വീട്ടില്‍ നാല് മുന്തിയ ഇനം നായക്കുട്ടികളും സ്വന്തമായി ഒരു വെള്ളക്കുതിരയും വരെയുണ്ട് അര്‍ച്ചനയുടെ സമ്പാദ്യത്തില്‍. അര്‍ച്ചനയുടെ ജീവിത കഥ ചലച്ചിത്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് എന്നും റിപ്പോർട്ടുണ്ട്.ബ്ലാക് മെയിലിംഗും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമടക്കമുള്ള കുറ്റങ്ങളാണ് അർച്ചനയ്ക്കെതിരെ ചുമത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
