അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയ വനിതാ തന്റെ പൗരത്വം തെളിയിച്ചു.നിയമവിരുദ്ധമായി കുടിയേറിയെന്ന് മുദ്രകുത്തപ്പെട്ട അന്‍പത് വയസുകാരിക്ക് തന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി വന്നത് ആറ് വര്‍ഷത്തെ നിയമ പോരാട്ടം. വോട്ടര്‍ പട്ടികകളിലെ പേരില്‍ വ്യത്യാസം വന്നതാണ് ഇവരെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്താന്‍ കാരണമായത്. തുടര്‍ന്ന് രണ്ട് വര്‍ഷം തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വരികയും ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ പരിഗണിച്ച് ഇവരുടെ ഇന്ത്യന്‍ പൗരത്വം കഴിഞ്ഞയാഴ്ച അംഗീകരിച്ച് നല്‍കുകയായിരുന്നു.ആസാമിലെ കാചാര്‍ ജില്ലയിലെ ഉധര്‍ബോന്ദ് സ്വദേശിനിയായ ദുലുബി ബിബിയെയാണ് 2017ല്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍, അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയത്. നീണ്ട നിയമ നടപടികള്‍ക്ക് ശേഷം പൗരത്വം അംഗീകരിച്ചുകൊണ്ട് 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഫോറിനേഴ്സ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 1965ലെയും 1985ലെയും 1997ലെയും 1993ലെയും രേഖകളും 2015ലെ വോട്ടര്‍ പട്ടികയും സംശയലേശമന്യേ പരിഗണിക്കപ്പെടേണ്ടതാണെന്ന് പുതിയ ഉത്തരവില്‍ ട്രിബ്യൂണല്‍ വിവരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.”ഇന്ത്യന്‍ പൗരത്വമുണ്ടായിരിക്കെ ഞാന്‍ ബംഗ്ലാദേശിയായി മുദ്രകുത്തപ്പെട്ടു. എന്റെ പൂര്‍വികരും ഇന്ത്യക്കാരാണെന്നിരിക്കെ പിന്നെ എങ്ങനെയാണ് ഞാന്‍ ബംഗ്ലാദേശിയാവുന്നത്? രണ്ട് വര്‍ഷം എനിക്ക് സില്‍ചറിലെ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നു. ഞാനൊരു മുസ്ലിം സ്ത്രീയാണ് എന്റെ കുടുംബം യാഥാസ്ഥിതികരുമാണ്. ജയിലില്‍ പോകുന്നതിന് മുമ്പ് പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ഇനി ഭര്‍ത്താവ് എന്ന് സ്വീകരിക്കുമോ എന്നും എനിക്ക് ജോലി കിട്ടുമോ എന്നും അറിയില്ല. ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമോ?” എന്നായിരുന്നു ദേശീയ മാധ്യമത്തോട് സംസാരിക്കവെ ബിബി ചോദിച്ചത്.ഇല്ലീഗല്‍ മൈഗ്രന്റ്സ് ഡിറ്റര്‍മിനേഷന്‍ ബൈ ട്രിബ്യൂണല്‍സ് ആക്ട് പ്രകാരമുള്ള 1998ലെ ഒരു കേസ് പരിഗണിക്കവെ, വോട്ടര്‍ പട്ടികയിലെ പേരില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 മാര്‍ച്ചിലാണ് ബിബിയെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തിയത്. തുടര്‍ന്ന് 2018 ഏപ്രിലില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ശേഷം സില്‍ചറിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് വര്‍ഷം അവിടെ കഴിഞ്ഞ ശേഷം 2020 ഏപ്രിലില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം അവിടെ നിന്ന് വിട്ടയക്കുകയായിരുന്നു. ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പിന്നീട് 2023 മേയ് മാസത്തില്‍ ഗുവാഹത്തി ഹൈക്കോടതിയെയും സമീപിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
