കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശേരി അന്തരിച്ചു. പാർക്കിസൺസ് അസുഖ ബാധിതനായി ഏറെനാളുകളായി ചികിത്സയിലുമായിരുന്നു.
കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് അന്ത്യം.
2006 നും 2011 നും കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടതുപക്ഷത്തിന്റെ എം എൽ എ ആയിരുന്നു.
