കോഴിക്കോട്: ഐഎൻഎൽ കോഴിക്കോട് ജില്ലാ പ്രസിഡന്റായി ശോഭ അബൂബക്കർ ഹാജിയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി ഒ പി അബ്ദുറഹ്മാനെയും ട്രഷററായി അബ്ദുസ്സലാം നരിക്കുനിയെയും തിരഞ്ഞെടുത്തു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് അഹ്മദ് ദേവൻ കോവിൽ ഉൽഘാടനം ചെയ്തു. ശോഭ അബൂബക്കർഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സി എച്ച് ഹമീദ് മാസ്റ്റർ, പി എൻ കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ റിട്ടേണിങ് ഓഫീസറുമായി കാസിം ഇരിക്കൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: എയർലൈൻ അസീസ്, ടി പി അബൂബക്കർ ഹാജി, സി കെ.കരീം, ടി കെ.നാസർ. സെക്രട്ടറിമാരായി ടി ടി.കുഞ്ഞമ്മദ് മാസ്റ്റർ, പി പി.അബ്ദുല്ലക്കോയ, സി.അബ്ദുറഹീം, സിറാജ് മൂടാടി എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ഒ പി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ അബ്ദുസ്സലാം നരിക്കുനി നന്ദിയും പറഞ്ഞു.
